breaking news New

സിൽവർ ലൈൻ പദ്ധതിയിലെ നിർണായക യോഗം വ്യാഴാഴ്ച

ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു, ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചയും ഉടൻ ഉണ്ടാകും. സ്റ്റാൻഡേഡ് ഗേജ് മാറ്റി ബ്രോഡ്‌ഗേജ് ആക്കണമെന്നാണ് റെയിൽവേ ഉന്നയിക്കുന്ന ആവശ്യം. ഇന്ത്യൻ റെയിൽവേയുടെ ശൃംഖലയുമായി ചേർന്നു പോകുന്ന ലൈൻ വേണമെന്നും റെയിൽവേ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഈ പാത വന്ദേ ഭാരതിന് സർവീസ് നടത്താൻ പാകത്തിനുള്ളതാകണമെന്നും ആവശ്യമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5