breaking news New

സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന വിദേശ മദ്യക്കുപ്പികളിൽ ക്യു ആർ കോഡ് പതിക്കുന്നതിനുള്ള സമയപരിധി നീട്ടി

സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്ലെറ്റുകൾ വഴി വിൽപ്പന നടത്തുന്ന വിദേശ മദ്യക്കുപ്പികളിൽ ക്യു ആർ കോഡ് പതിക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയിട്ടുള്ളത്. നിലവിൽ 2025 മാർച്ച് 31 വരെയാണ് സമയപരിധി നീട്ടിയിട്ടുള്ളത്.

നേരത്തെ നൽകിയ സമയപരിധി ജനുവരി ഒന്നിന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിൽ മദ്യ കമ്പനികൾ നടപടികൾ പൂർത്തിയാക്കാൻ സാവകാശം തേടിയതിനെ തുടർന്നാണ് ഇപ്പോൾ സമയപരിധി നീട്ടി നൽകിയിട്ടുള്ളത്. ബെവ്‌കോ വഴി വില്പന നടത്തുന്ന വിദേശ മദ്യക്കുപ്പികളിൽ നിലവിൽ ഹോളോഗ്രാം ലേബലാണ് ഉപയോഗിക്കുന്നത്. ഇതിനു പകരമായി ക്യു ആർ കോഡ് ഏർപ്പെടുത്തുന്നതിലൂടെ വ്യാജ മദ്യ വില്പന തടയുകയും വിതരണത്തിലെ ക്രമക്കേട് ഒഴിവാക്കുകയും ആണ് ലക്ഷ്യം ഇടുന്നത്.

മദ്യക്കുപ്പികളിൽ പതിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ മദ്യം എന്ന് ഉത്പാദിപ്പിക്കപ്പെട്ടു, ബാച്ച്, തുടങ്ങിയവയും ഡിസ്റ്റിലറിയിൽ നിന്ന് ചില്ലറ വില്പനശാലകളിൽ മദ്യം എത്തുന്നത് വരെയുള്ള വിവരങ്ങളും അധികൃതർക്ക് അറിയാൻ സാധിക്കും. ഇതുകൂടാതെ ചില്ലറ വില്പന ശാലകളിൽ സ്റ്റോക്കുള്ള ബ്രാന്റുകളുടെ വിശദാംശവും ശേഖരിക്കാൻ സാധിക്കും. വിദേശ മദ്യക്കുപ്പികളിൽ ക്യു ആർ കോഡ് പതിക്കുന്നതിനു പുറമേ കെയ്സുകളിലും ക്യു ആർ കോഡ് പതിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5