breaking news New

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് : ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു ...

ഇതോടെ സ്വര്‍ണവില വീണ്ടും 57000ല്‍ താഴെ എത്തി. 56,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 7090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ സ്വര്‍ണ്ണ വില ഇടിഞ്ഞിരുന്നു. ഇതിനു ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില രണ്ടു ദിവസത്തിനിടെ 1800 രൂപ വീണ്ടും ഇടിയുകയായിരുന്നു. തുടര്‍ന്ന് വില കയറിയും ഇറങ്ങിയും കളിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചിരുന്നു. പിന്നീട് രണ്ടു ദിവസങ്ങളിലായി 560 രൂപയാണ് സ്യര്‍ണ്ണവിലയില്‍ ഇടിവുണ്ടായത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5