സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്. ഇന്ന് പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.നേരത്തെ ഇത് യെല്ലോ അലർട്ട് ആയിരുന്നു.
നിലവിൽ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവുലുണ്ട്. 7 ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിൽ പുറപ്പെടുവിച്ചിട്ടുണ്ട്.
ബംഗാൾ ഉൽക്കടലിന് മുകളിലായി ഫിൻഞ്ചാൽ ചുഴലിക്കാറ്റ് നിലനിൽക്കുന്നതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ വ്യാപകമായ മഴ മുന്നറിയിപ്പ് നൽകിയത്.
മലയോര തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ ബീച്ചകളിൽ വിനോദ സഞ്ചാര വിലക്ക് ഏർപ്പെടുത്തി. കേരള തമിഴ്നാട് ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധന വിലക്ക് തുടരുകയാണ്.
ഫിൻഞ്ചാൽ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് : മഴ മുന്നറിയിപ്പിൽ മാറ്റം : പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട്
Advertisement
Advertisement
Advertisement