ഓവർസ്പീഡിംഗ് പോലെ തന്നെ അപകടകരമായ ഒന്നാണ് ഓവർലോഡിംഗ് എന്നും ഏതൊരു വാഹനത്തിനും അതിൻ്റെ ആക്സിലുകളിൽ അഥവാ ടയറുകളിൽ താങ്ങാൻ കഴിയുന്ന ഭാര ശേഷിയ്ക്ക് ഒരു ശാസ്ത്രീയമായ ഒരു കണക്കുകൂട്ടലുണ്ട് എന്നും എം വി ഡി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു.
ഒരു വാഹനത്തിൽ അനുവദനീയമായ പരമാവധി ഭാരം, പാസഞ്ചർ വാഹന പെർമിറ്റിൽ അല്ലെങ്കിൽ ആർ സി യിൽ ആളുകളുടെ എണ്ണമായും ചരക്കുവാഹന പെർമിറ്റുകളിൽ കയറ്റാവുന്ന ചരക്കിൻ്റെ അളവ് കിലോഗ്രാമിലും രേഖപ്പെടുത്തിയിട്ടുണ്ടാകും എന്നും ഓവർലോഡിംഗ് ഒരു പെർമിറ്റ്, ഫിറ്റ്നസ്സ്, രജിസ്ട്രേഷൻ പ്രകാരം തന്നെ ഗുരുതരമായ നിയമലംഘനമാണ് എന്നും എം വി ഡി വ്യക്തമാക്കി.
വാഹനത്തിൻ്റെ ഇന്ധനക്ഷമതയേയും റോഡുകളുടെ സർവ്വീസ് ലൈഫിനേയും നേരിട്ട് ബാധിക്കുന്നതും ഡ്രൈവറുടെ ഡ്രൈവിംഗ് പ്രയത്നവും ക്ഷീണവും നിരവധി ഇരട്ടിയായി വർദ്ധിതമാക്കുന്നതിനാൽ റോഡ് സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന പ്രവൃത്തിയുമാണ് ഓവർലോഡിംഗ് എന്നുമാണ് എംവിഡി കുറിച്ചത്.വാഹന ഉടമകളും ഡ്രൈവർമാരും തങ്ങളുടെ വാഹനങ്ങളിൽ ഓവർലോഡിംഗ് കയറ്റിയുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കാൻ ശ്രദ്ധിക്കുക എന്നും എം വി ഡി വ്യക്തമാക്കി.
വാഹനങ്ങളിലെ ഓവർലോഡിംഗിനെതിരെ മുന്നറിയിപ്പുമായി എം വി ഡി
Advertisement
Advertisement
Advertisement