നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ നിയുക്ത പ്രസിഡന്റ് ശ്രമിക്കുന്നതിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പാണ് ശനിയാഴ്ചത്തെ പ്രഖ്യാപനം.
100% താരിഫ് ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ എല്ലാ ബ്രിക്സ് രാജ്യങ്ങളെയും ബാധിക്കുമെന്ന് ട്രൂത്ത് സോഷ്യല്‍ എന്ന തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലെ പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി. കറന്‍സി അല്ലെങ്കില്‍ ശക്തമായ ഡോളറിന് പകരം വയ്ക്കാന്‍ കഴിയുന്ന മറ്റൊരു കറന്‍സി സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന തിരിച്ചടിയാണ് ട്രംപ് വ്യക്തമാക്കിയത്.
ബ്രസീല്‍ പ്രസിഡന്റ് ഇനാസിയോ ലൂയിസ് കഴിഞ്ഞ വര്‍ഷം വിദേശ വ്യാപാരത്തില്‍ ഡോളറിന് ബദല്‍ വികസിപ്പിക്കാന്‍ ബ്രിക്സ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അന്താരാഷ്ട്ര വ്യാപാരത്തില്‍ ഡോളറിനെ മാറ്റിസ്ഥാപിക്കാന്‍ ബ്രിക്സിന് സാധ്യമല്ല. അങ്ങനെ ചെയ്യാന്‍ ശ്രമിക്കുന്ന ഏതൊരു രാജ്യവും അമേരിക്കയോട് വിടപറയണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
റഷ്യ, ഇന്ത്യ, ചൈന, ഇറാന്‍ എന്നിവ ഉള്‍പ്പെടുന്ന പ്രധാന വികസ്വര സമ്പദ്വ്യവസ്ഥകളെ സ്വാധീനിച്ച് അന്താരാഷ്ട്ര വ്യാപാരത്തില്‍ ഡോളറിനെ മാറ്റിസ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ബ്രിക്സ് രാജ്യങ്ങള്‍ക്ക് 100% താരിഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് !!!
Advertisement
Advertisement
Advertisement