കെപിസിസിയുടെ മീഡിയ സെല്ലിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും എഐസിസി വക്താവ് ഷമ മുഹമ്മദിനെ ഒഴിവാക്കി. ഗ്രൂപ്പിന്റെ അഡ്മിന്‍മാരില്‍ ഒരാളായ ദീപ്തി മേരി വര്‍ഗീസാണ് ഷമയെ ഗ്രൂപ്പില്‍ നിന്നും റിമൂവ് ചെയ്തത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഷമയെ പുറത്താക്കിയതെന്നാണ് ദീപ്തി മേരി വര്‍ഗീസ് വിശദീകരിക്കുന്നത്.
എന്നാല്‍, ആരാണ് നിര്‍ദേശിച്ചത് എന്ന കാര്യത്തില്‍ അടക്കം അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. എഐസിസി വക്താവാണ് ഷമ മുഹമ്മദ്. അതുകൊണ്ട് തന്നെ ഇവര്‍ മലയാളം ചാനല്‍ ചര്‍ച്ചകളില്‍ അടക്കം സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ് ഷമ. എന്നാല്‍ എഐസിസി നേതാവ് പ്രാദേശിക ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനം കൊണ്ടാണ് ഷമയെ നീക്കിയത് എന്നാണ് ദീപ്തി മേരി വര്‍ഗീസ് വിശദീകരിച്ചത്.
ഇന്ന് വൈകുന്നേരം 3.47ഓടെയാണ് ഷമയെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കിയത്.എഐസിസി നേതാവായ തന്നെ അവഹേളിക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ നടപടി എന്നാണ് ഷമ കരുതുന്നത്. അതുകൊണ്ട് തന്നെ അവര്‍ കടുത്ത അമര്‍ഷത്തിലാണ്. തന്നോട് പറയാതെയാണ് പുറത്താക്കിയതെന്നും ഷമ പറയുന്നു.
ഈ സാഹചര്യത്തില്‍ അവര്‍ തന്റെ പരാതി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുമ്പാകെ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായല്ല ഷമയെ മീഡിയാ സെല്‍ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുന്നത്. ആറ് മാസം മുമ്പും സമാനമായ സംഭവം ഉണ്ടായിരുന്നു.
സിപിഎമ്മിൽ മാത്രമല്ല പ്രശ്നങ്ങൾ : കെപിസിസിയില്‍ വനിതാ നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ...
Advertisement
Advertisement
Advertisement