പാർട്ടിയിലെ പടലപിണക്കങ്ങൾ തന്നെ കോൺഗ്രസിനെ ക്ഷയിപ്പിക്കുന്നുവെന്ന് പറയാതെ പറയുകയാണ് ഖാർഗെ. കഴിഞ്ഞ ദിവസം നടന്ന പാർട്ടിയുടെ ദേശീയ യോഗത്തിലാണ് അദ്ദേഹം കോൺഗ്രസിന്റെ പോരായ്മകളെ ചൂണ്ടിക്കാട്ടിയത്.
ദല്‍ഹി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്ത് ഖാര്‍ഗെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അനുകൂല സാഹചര്യം ഫലത്തില്‍ പ്രതിഫലിക്കണമെന്നില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പരാജയങ്ങളില്‍നിന്ന് പാഠം പഠിക്കണം. അച്ചടക്കം പാലിക്കണമെന്നത് നിര്‍ബന്ധമാണ്. ഐക്യത്തോടെ നില്‍ക്കണം. ചിലപ്പോള്‍ നമ്മള്‍ തന്നെയാണ് നമ്മുടെ വലിയ ശത്രുവാകുമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താഴേത്തട്ടുമുതല്‍ എ.ഐ.സി.സി. തലവരെ മാറ്റങ്ങള്‍ വേണ്ടിവരും. ബൂത്തുതലംവരെ പാര്‍ട്ടി ശക്തിപ്പെടുത്തണം. രാത്രിയും പകലും ജാഗ്രതയോടെ തുടരണമെന്നും ഖാര്‍ഗെ പറഞ്ഞു.
പ്രാദേശിക പ്രശ്നങ്ങള്‍ മനസിലാക്കി അതില്‍ ഇടപെടണം. ഇത് പലപ്പോഴും തിരിച്ചടികൾക്ക് കാരണമാകുന്നുണ്ട്. ഈ കാര്യങ്ങൾ പരിഹരിക്കാൻ എപ്പോഴും ദേശീയ നേതാക്കളേയും ദേശീയ വിഷയങ്ങളേയും ആശ്രയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖാര്‍ഗെ അധ്യക്ഷനായ യോഗത്തില്‍ രാഹുല്‍ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, കെ.സി. വേണുഗോപാല്‍, ജയറാം രമേശ് എന്നിവരടക്കം നേതാക്കള്‍ പങ്കെടുത്തു.
അടുത്തിടെയുണ്ടായ തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
Advertisement
Advertisement
Advertisement