ആഹ്‌ളാദാരവങ്ങളോടെ കോണ്‍ഗ്രസും ഇന്ത്യാ സഖ്യം പ്രതിനിധികളും വയനാട് എംപിയെ സ്വീകരിച്ചു. ഭരണഘടന കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രിയങ്ക സത്യപ്രതിജ്ഞ നിര്‍വ്വഹിച്ചത്. യുഡിഎഫ് പ്രതിനിധിസംഘം ചടങ്ങിന് സാക്ഷിയായി.
രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്ഞ നടന്നത്. കേരളീയ വേഷത്തിലായിരുന്നു പ്രിയങ്ക ഇന്ന് പാര്‍ല്‍മെന്റിലേക്ക് എത്തിയത്. മുമ്പ് സഹോദരന്‍ രാഹുല്‍ ഇതേ മണ്ഡലത്തില്‍ നിന്നും നേടിയ വിജയ മാര്‍ജിനിനെ മറികടന്ന് അരങ്ങേറ്റ തെരഞ്ഞെടുപ്പില്‍ തന്നെ നാല് ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് പ്രിയങ്ക വയനാട്ടില്‍ വിജയിച്ചത്. ഇതോടെ മാതാവ് സോണിയാഗാന്ധിക്കും സഹോദരന്‍ രാഹുലിനുമൊപ്പം പ്രിയങ്കയും പാര്‍ലമെന്റില്‍ ഉണ്ടാകും. വയനാട്, റായ്ബറേലി സീറ്റുകളില്‍ വിജയം നേടിയ രാഹുല്‍ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്തി വയനാട് ഒഴിഞ്ഞതോടെയാണ് ഇവിടെ പ്രിയങ്ക വന്‍ വിജയം നേടിയത്.
കേരളത്തില്‍ നിന്നുള്ള ഏക വനിതാലോക്‌സഭാംഗമായിട്ടാണ് പ്രിയങ്ക ഇതോടെ മാറിയത്. സോണിയാഗാന്ധി രാജ്യസഭയിലും രാഹുലും പ്രിയങ്കയും ലോക്‌സഭയിലുമുണ്ടാകും. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ അവഗണനയില്‍ വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.
കേരളത്തില്‍ നിന്നുള്ള ഏകവനിതാ എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാഗാന്ധി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Advertisement

Advertisement

Advertisement

