breaking news New

വേട്ടയാടലും ഭീഷണിയും വേണ്ടെന്നും, ക്ഷമിക്കുന്നതിന് ഒരതിരുണ്ടെന്നും സജി ചെറിയാന്‍

ഇതുവരെ പറയാത്ത പല കാര്യങ്ങളും തന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയും. എല്ലാ തെളിവും വെറുതെ ആകില്ലെന്നും സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിലപാട് വ്യക്തമാക്കി ഇട്ട എഫ്ബി പോസ്റ്റ് അരമണിക്കൂറിനുള്ളിൽ പിൻവലിക്കുകയും ചെയ്തു.

ഒരു ചെറിയ വിഭാഗം വലതുപക്ഷ നേതാക്കള്‍ക്ക് തന്നോട് അസൂയയാണ്. അവര്‍ക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ ചെങ്ങന്നൂരിൽ ചെയ്യുന്നത് കൊണ്ടാണ് തന്നോട് അസൂയ. ഇവിടെ കാര്യങ്ങള് അവസാനിക്കുന്നില്ലെന്നും സജി ചെറിയാൻ പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5