breaking news New

പ്രവാസ ജീവിതം മതിയാക്കിയെത്തുന്നവർക്ക് നാട്ടിൽ ജോലിയുമായി സംസ്ഥാന സർക്കാർ

നോർക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ അസിസ്റ്റഡ് ആന്റ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (നെയിം) പദ്ധതിയിലൂടെയാണ് ജോലി ഉറപ്പാക്കുക. നൂറു ദിവസത്തെ ശമ്പള വിഹിതം നോർക്ക നൽകും. പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളെ പങ്കാളികളാക്കും. നോർക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്നും
തെരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്കാണ് പ്രതിവർഷം പരമാവധി 100 തൊഴിൽ ദിനങ്ങളിലെ ശമ്പള വിഹിതം നോർക്ക നൽകുക. ദിവസവേതനത്തിന്റെ 50 ശതമാനം അല്ലെങ്കിൽ പരമാവധി 400 രൂപയായിരിക്കുമിത്. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ നെയിം പദ്ധതിപ്രകാരം നിയമിക്കാം.

സഹകരണ സ്ഥാപനങ്ങൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ), എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം രജിസ്ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എൽഎൽപി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് രജിസ്റ്റർ ചെയ്യാം. ഓട്ടോമൊബൈൽ, നിർമ്മാണ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭങ്ങൾക്കാണ് ആദ്യ അവസരം. നോർക്കയുടെ വെബ്സൈറ്റിൽ അപേക്ഷാ ഫോമുകൾ ലഭ്യമാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5