ഈ ഒരു വര്‍ഷത്തേക്ക് സര്‍ക്കാരിനു കീഴിലുള്ള ഒരു വകുപ്പും ഫര്‍ണീച്ചറുകളോ വാഹനങ്ങളോ വാങ്ങാന്‍ പാടില്ല. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടി പിടിപ്പിക്കുന്നതിനുള്ള വിലക്കും തുടരും.
ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മറ്റ് അനുകൂല്യങ്ങളും കൊടുക്കാന്‍ സര്‍ക്കാര്‍ പെടാപ്പാട് പെടുന്നതിനിടെയാണ് കഴിഞ്ഞ എട്ടാം തീയതിമുതല്‍ ഒരു വര്‍ഷത്തേക്കു സാമ്പത്തിക നിയന്ത്രണം നീട്ടി ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് ഉത്തരവിറക്കിയത്.
കോവിഡ് പശ്ചാത്തലത്തില്‍ 2020-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണമാണ് ഇപ്പോഴും തുടരുന്നത്. അന്ന് ഒരു വര്‍ഷത്തേക്കു കൊണ്ടുവന്ന നിയന്ത്രണം പ്രതിസന്ധിക്ക് അയവില്ലാത്ത സാഹചര്യത്തില്‍ തുടര്‍ന്ന് ഓരോ വര്‍ഷവും നീട്ടുകയായിരുന്നു.
ഇക്കുറി വാര്‍ഷിക പദ്ധതി അടങ്കല്‍ പകുതിയോളം വെട്ടിക്കുറയ്ക്കുന്നതുവരെ എത്തി കാര്യങ്ങള്‍. മുന്‍ വര്‍ഷങ്ങളില്‍ ചെലവുകള്‍ മാറ്റിവയ്ക്കുകയോ 25 മുതല്‍ 30 ശതമാനം വരെ അടങ്കല്‍ കുറയ്ക്കുകയോ ആണ് ചെയ്തിരുന്നത്. അധിക നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാരിന്റെ സാംസ്‌കാരിക പരിപാടിയായ'കേരളീയം' ഇത്തവണ വേണ്ടന്നു വയ്ക്കാനാണ് തീരുമാനമെന്നറിയുന്നു.
പ്രതിസന്ധി ഇത്ര രൂക്ഷമാണെന്ന് ധനവകുപ്പു തന്നെ തുറന്നുസമ്മതിക്കുമ്പോഴും ധൂര്‍ത്തിനൊട്ട് കുറവില്ല. അടുത്തിടെ മന്ത്രിമന്ദിരങ്ങളുടെ മുഖം മിനുക്കാന്‍ ലക്ഷങ്ങളാണ് അനുവദിച്ചത്. പെന്‍ഷന്‍ കൊടുക്കുന്നതുള്‍പ്പടെയുള്ള ഓണച്ചെലവിനായി 753 കോടി രൂപ കേരളം കടമെടുത്തിരുന്നു.
ഇതോടെ ഡിസംബര്‍വരെ കേന്ദ്രസര്‍ക്കാര്‍ എടുക്കാന്‍ അനുവദിച്ച 21,253 കോടി രൂപയുടെ വായ്പ മുഴുവന്‍ എടുത്തു തീര്‍ന്നു. ഇനിയും കടമെടുക്കാനാവില്ല. എന്നാല്‍, പബ്ലിക് അക്കൗണ്ടില്‍ എ.ജി.യുടെ അന്തിമ കണക്കനുസരിച്ച് നാലായിരം കോടി രൂപയ്ക്കു കൂടി അര്‍ഹതയുണ്ടെന്നാണു ധനകാര്യവകുപ്പ് പറയുന്നത്. ഇതിനുള്ള അപേക്ഷയും സമര്‍പ്പിച്ചുള്ള കാത്തിരിപ്പിലാണ് സംസ്ഥാനം.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായതോടെ കോവിഡിനുശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു വര്‍ഷം കൂടി തുടരാന്‍ ധനവകുപ്പ് ഉത്തരവ്
Advertisement
Advertisement
Advertisement