അയ്യപ്പ വിശ്വാസികളെ കറവ പശുവിനെ പോലെയാണ് സംസ്ഥാന സർക്കാരും, ദേവസ്വം ബോർഡും കാണുന്നതെന്ന് ശശികല തുറന്നടിച്ചു.
ദേവസ്വം ബോർഡ് അയ്യപ്പ ഭക്തരെ പരിഗണിക്കുന്നില്ല. ശബരിമലയിൽ കുടിവെള്ളമോ ശുചിമുറി സംവിധാനമോ ഏർപ്പാടാക്കാൻ പോലും ഇതുവരെ ദേവസ്വം ബോർഡിന് സാധിക്കുന്നില്ലെന്നും ശശികല പറഞ്ഞു.
യാഥാർഥ്യത്തിൽ ഹിന്ദു വിശ്വാസികളോട് ഇങ്ങനെ മതിയെന്ന നിലപാടാണ് അവർക്കുള്ളത്. എന്നാൽ ഹൈന്ദവ സമൂഹം എന്നും ഇത് സഹിക്കുമെന്ന് കരുതേണ്ടെന്നും ശശികല മുന്നറിയിപ്പ് നൽകി.
സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ ശബരിമല വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ പി ശശികല
Advertisement
Advertisement
Advertisement