കെപിസിസി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ചേർന്ന് പ്രഖ്യാപിച്ചത്.
പാലക്കാട് തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിലേക്ക് അടുക്കവെയാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചർച്ചയ്‌ക്ക് ഒടുവിൽ എഐസിസിയും ഇന്നലെ രാത്രി അനുമതി നൽകിയതോടെയാണ് ഇന്ന് പ്രഖ്യാപനത്തിലേക്ക് എത്തിയത്.
നേരത്തെ ചിലപരാതികളുടെ പേരിൽ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകയ്യെടുത്തത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റ് നൽകിയില്ലെന്ന കാരണത്താൽ ബിജെപിയിൽ നിന്ന് ഇടഞ്ഞ മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു : സ്വീകരിച്ച് നേതാക്കളായ സുധാകരനും സതീശനും
Advertisement
Advertisement
Advertisement