നിലവില്‍ സ്ഥാപനങ്ങള്‍ക്കു നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ നിരക്ക് 100 രൂപയാണ്. മാലിന്യത്തിന് അനുസരിച്ച് ഫീസ് കൂട്ടാനാണ് ഇവര്‍ക്ക് അനുമതിയുള്ളത്. മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്ക് അനുസരിച്ചും നിരക്ക് കൂട്ടാനാണ് പുതിയ തീരുമാനം.
വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കാന്‍ പഞ്ചായത്തുകളില്‍ കുറഞ്ഞത് 50 രൂപയും നഗരസഭകളില്‍ കുറഞ്ഞത് 70 രൂപയും തുടരാമെന്നാണു മാര്‍ഗരേഖയില്‍ പറയുന്നത്. കൂടിയ നിരക്ക് എത്രയെന്നു മാര്‍ഗരേഖയില്‍ ഇല്ല. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള കോര്‍പറേഷന്‍ മേഖലകളില്‍ വീടുകളില്‍ നിന്നു 100 രൂപയാണ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങളില്ല.
യൂസര്‍ ഫീ നല്‍കാത്ത കെട്ടിട ഉടമകളില്‍ നിന്നു കുടിശിക, വസ്തു നികുതി പോലെ തദ്ദേശ സ്ഥാപന സെക്രട്ടറി ഈടാക്കി തൊട്ടടുത്ത മാസം ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം അക്കൗണ്ടിലേക്ക് കൈമാറണം. യൂസര്‍ ഫീസിനായി ഉപയോഗിക്കുന്ന രസീത് ഏകീകൃത രൂപത്തിലാകണമെന്നും ഇതു തദ്ദേശ സ്ഥാപനം അച്ചടിച്ച് ഹരിതകര്‍മസേനാ ഭാരവാഹികള്‍ക്കു കൈമാറണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കി.
കൂടുതല്‍ മാലിന്യം ശേഖരിക്കുന്നതിന് അനുസരിച്ച് ഹരിതകര്‍മസേനയ്ക്ക് ഫീസ് ഈടാക്കാം : അജൈവ മാലിന്യം ശേഖരിക്കുന്നതിന് പുതിയ മാര്‍ഗരേഖ വ്യക്തമാക്കി തദ്ദേശ വകുപ്പ്
Advertisement
Advertisement
Advertisement