breaking news New

സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് - ഇന്‍ - എയ്ഡ് സ്ഥാപനങ്ങളെയും അവിടെയുള്ള ജീവനക്കാരെയും കൈയൊഴിയുന്നു

സര്‍ക്കാരിനെതിരായി കോടതിയില്‍ വരുന്ന കേസുകളില്‍ സ്വീകരിക്കേണ്ട നിലപാട് ആയാണ് പുതിയ ഉത്തരവ്. ഗ്രാന്റ് - ഇന്‍ - എയ്ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, മറ്റ് കുടിശിക ആനുകൂല്യങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ ബാധ്യതയല്ല എന്നാണ് ധന വകുപ്പിന്റെ നിലപാട്.

ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ആണ് പുതിയ ഉത്തരവ് ഇറക്കിയിയിരിക്കുന്നത്.

ഗ്രാന്‍ഡ് ഇന്‍ -എയ്ഡഡ് സ്ഥാപനങ്ങളുടെ ശമ്പളം, പെന്‍ഷന്‍, മറ്റ് ഒരു അനുകല്യങ്ങളും സര്‍ക്കാരിന്റെ ബാധ്യതയല്ലെന്നും ഇവ അടക്കമുള്ളവയ്ക്ക് തുക ഇനി സ്വയം കണ്ടെത്തണമെന്നുമാണ് നിര്‍ദേശം. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പണം കിട്ടാനുണ്ട് എന്ന് കാണിച്ചു ജീവനക്കാര്‍ ആരെങ്കിലും ഗവണ്മെന്റ് സെക്രട്ടറിമാര്‍ക്ക് എതിരേ കേസ് കൊടുത്താല്‍ അപ്പോള്‍തന്നെ അതിനെതിരേ ബന്ധപ്പെട്ട വകുപ്പ് സത്യവാങ് മൂലം ഫയല്‍ ചെയ്യാനും നിര്‍ദേശത്തില്‍ ഉണ്ട്.

ഇൗ കേസകളില്‍ പ്രതിയാക്കുന്ന സെക്രട്ടറിമാരെ ഒഴിവാക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ ഇടപെടല്‍ ഉടന്‍ ഉണ്ടാവാന്‍ ബന്ധപെട്ട വകുപ്പ് അടിയന്തിരമായി ഇടപെടണം. ഇവ അടക്കമുള്ള അഞ്ചു പ്രധാന നിര്‍ദേശങ്ങള്‍ ആണ് ഉത്തരവില്‍ ഉള്ളത്. ഇവ നടപ്പാവുന്നത്തോടെ ഇപ്പോള്‍ ഉള്ള പല സ്ഥാപനങ്ങളും പ്രതിസന്ധിയില്‍ ആവും. കോടതികളില്‍ നിന്ന് സര്‍ക്കാരിനുണ്ടാകുന്ന തിരിച്ചടി നേരിടാനാണ് ഇൗ നിലപാട് സ്വീകരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുന്ന നിലപാടാണ് ഫലത്തില്‍ ഇത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5