മരുന്ന് കുറിപ്പടിയിൽ പാർശ്വഫലങ്ങൾ ഉൾപ്പെടുത്തണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിലെ ആവശ്യങ്ങള്‍ നടപ്പിലാക്കിയാല്‍ ഒരു ഒ.പിയില്‍ പത്തോ പതിനഞ്ചോ രോഗികളെയാണ് പരിശോധിക്കാനാവുകയെന്നും കോടതി ചൂണ്ടിക്കാട്ടി.
പാർശ്വഫലങ്ങള്‍ വ്യക്തമാക്കുന്ന രീതിയില്‍ മുൻകൂട്ടി തയാറാക്കി പ്രിന്റ് ചെയ്തുവെച്ച മാതൃകകളില്‍ മരുന്ന് കുറിച്ച് നല്‍കാമെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
മരുന്നുകളുടെ പാർശ്വഫലങ്ങളാണ് രോഗികള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുറിപ്പടികളില്‍ അത് വിശദമാക്കേണ്ടത് ആവശ്യമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
എന്നാൽ മരുന്നുകളുടെ കവറുകളിലെ മുന്നറിയിപ്പടക്കം വിവരങ്ങള്‍ സാധാരണക്കാർക്കും മനസ്സിലാകത്തക്കവണ്ണം പ്രാദേശിക ഭാഷകളില്‍ തയാറാക്കുക മാത്രമാണ് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യമെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
മരുന്നു കുറിപ്പടിയില്‍ പാർശ്വഫലങ്ങൾ ഉൾപ്പെടുത്തണമെന്ന പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി
Advertisement
Advertisement
Advertisement