ഈ സാഹചര്യത്തിൽ പ്രൈമറി സ്കൂളുകളിൽ ഇനി ഓൺലൈൻ ക്ലാസ് മാത്രം മതിയെന്ന് തീരുമാനം. അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായായിരിക്കും ക്ലാസുകളെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി അറിയിച്ചു. വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറക്കി.
ഡൽഹിയിലെ പല പ്രദേശങ്ങളിലും എയർ ക്വോളിറ്റി 450ന് മുകളിലാണ്. ചിലയിടങ്ങളിൽ ഇത് 473ന് മുകളിൽ എത്തിയിട്ടുണ്ട്. ഇത് അതീവഗുരുതരത്തിനും മുകളിലാണ്. തണുപ്പ് കൂടുന്നതോടെ ഡൽഹിയിലെ അന്തരീക്ഷം കൂടുതൽ മോശമാകുമെന്നാണ് കണക്കുകൂട്ടൽ.
തണുപ്പുകാലമടുത്തതോടെ പുകയും കോടമഞ്ഞും കൂടിയ സ്‌മോഗിന്റെ വലയത്തിലാണ് രാജ്യതലസ്ഥാനം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തിൽ സ്‌മോഗിന്റെ സാനിധ്യം കാരണം 283 വിമാനങ്ങളാണ് വൈകിയത്.
വായു മലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയർന്നതോടെ ഡൽഹിയിലെ എയർക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ -3 ആണ് നടപ്പിലാക്കുക.
ഡൽഹിയിൽ മുഴുവൻ മേഖലകളിലും ഇതിന്റെ ഭാഗമായി കെട്ടിടനിർമാണം ഉൾപ്പെടെ നിർത്തിവെയ്ക്കും. അന്തസ്സംസ്ഥാന ബസുകളും ട്രക്കുകളും ഡൽഹിയിൽ പ്രവേശിക്കുന്നത് തടയും. വായു ഗുണനിലവാര സൂചിക 418 എന്ന നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
വായു മലിനീകരണത്തിൽ ശ്വാസംമുട്ടി രാജ്യ തലസ്ഥാനം !!
Advertisement
Advertisement
Advertisement