breaking news New

സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴ്ന്നു

പവൻ വില 320 രൂപ കുറഞ്ഞ് 56,360 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,045 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില ഇടിയുന്നത്. ഞായറാഴ്ച 58,200 രൂപയും തിങ്കളാഴ്ച 57,760 രൂപയും ചൊവ്വാഴ്ച 56,680 രൂപയുമായിരുന്നു ഒരു പവന്‍റെ വില.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 59,080 രൂപ നവംബർ ഒന്നിന് രേഖപ്പെടുത്തിയിരുന്നു.

യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ഡോണാൾഡ് ട്രംപിന്‍റെ തിരിച്ചു വരവാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ട്രംപിന്‍റെ സാമ്പത്തിക നയങ്ങളെ നിക്ഷേപകർ ഉൾപ്പടെ ഉറ്റുനോക്കുകയാണ്.

ട്രംപിന്‍റെ ഭരണകാലത്ത് പലിശനിരക്കിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് എന്ത് മാറ്റം വരുത്തുമെന്നതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് റിപ്പോർട്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5