ഇ പി ജയരാജനെ ഒതുക്കുന്നതാണെന്നും അദ്ദേഹം വെറും സാധു മനുഷ്യനാണെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ഇ പി വിവാദം വിശ്വാസ്യയോഗ്യമായി തോന്നിയില്ല എന്നാണ് അൻവറിന്റെ അഭിപ്രായം.
ചേലക്കര തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ഒരു വലിയ ഗൂഢാലോചനയാണിത്. ഈ തിരഞ്ഞെടുപ്പിൽ അമ്പത് ശതമാനത്തോളം സിപിഐഎം വോട്ട് ചോരും. അതുകൊണ്ട് ജയരാജന്റെ പുസ്തകം ഏൽപ്പിച്ചയാളെ സിപിഐഎം വിലയ്‌ക്കുവാങ്ങി അൻവറിനെ വർഗീയവാദിയാക്കി ചിത്രീകരിച്ചു. ഇതിന് പി ശശിയുടെയും, മുഹമ്മദ് റിയാസിന്റെയും, പിണറായി വിജയന്റെയും അനുവാദം ഉണ്ടാകും. ഇ പി ഒരു സാധുമനുഷ്യനാണെന്നും അദ്ദേഹത്തെ പിണറായി ഒതുക്കുന്നത് മരുമകനെ മുഖ്യമന്ത്രിയാകാനാണെന്നും പി വി അൻവർ ആരോപിച്ചു.
അതേസമയം, ആത്മകഥാ പ്രസാധനത്തിൽ നിന്ന് ഡിസി ബുക്ക് പിന്മാറി. സാങ്കേതിക പ്രശ്നങ്ങളാൽ പ്രസാധനം നീട്ടിവെച്ചെന്നാണ് ഇവർ പ്രസ്താവനയിൽ പറഞ്ഞിട്ടുള്ളത്.
ആത്മകഥ വിവാദമായതോടെ ഇ പി ജയരാജനെ അനുകൂലിച്ച് പി വി അൻവർ എംഎൽഎ
Advertisement
Advertisement
Advertisement