breaking news New

ആദായ നികുതിയുടെ കാര്യത്തിൽ ആർക്കും ഇളവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി

നിയമം എല്ലാവർക്കും ഒരുപോലെയാണ് എന്നാണ് സുപ്രീം കോടതിയുടെ സ്റ്റേറ്റ്മെൻറ്.

കോടതിയുടെ പ്രസ്താവന അധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളും, വൈദികരും ശമ്പളം വാങ്ങുന്ന പക്ഷം ആദായനികുതി ഈടാക്കണമെന്ന് ഉത്തരവിട്ടു കൊണ്ടാണ്. ഈ ഉത്തരവ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻറേതാണ്.

സുപ്രീംകോടതി പരിഗണിച്ചത് അധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളെയും വൈദികരെയും ആദായനികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജിയാണ്. കേരളത്തിൽ നിന്നുൾപ്പെടെയെത്തിയ 93 ഹർജികളും കോടതി തള്ളി.

മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ് ശരിവച്ചു കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5