breaking news New

സൗജന്യ റേഷൻ പട്ടികയിൽ 13.2% അനർഹർ ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി കേന്ദ്ര പഠന റിപ്പോർട്ട്

ന്യൂഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിൽ (PMGKAY) 13.2 ശതമാനം അനർഹർ കടന്നുകൂടിയതായി കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പഠന റിപ്പോർട്ട്. 2025–26 സാമ്പത്തിക വർഷത്തിൽ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 51,303 കുടുംബങ്ങളിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

സർക്കാർ ഉദ്യോഗസ്ഥരുള്ള കുടുംബങ്ങൾ, കാർ, എസി, മൂന്നോ അതിലധികമോ മുറികളുള്ള കോൺക്രീറ്റ് വീടുകൾ എന്നിവയുള്ളവരും സൗജന്യ റേഷൻ കൈപ്പറ്റുന്നവരുടെ പട്ടികയിലുണ്ട്. നഗരങ്ങളിൽ 15.6 ശതമാനവും ഗ്രാമങ്ങളിൽ 12.5 ശതമാനവുമാണ് അനർഹരുടെ നിരക്ക്.

39.5 ശതമാനം അനർഹരുമായി പശ്ചിമ ബംഗാളാണ് മുന്നിൽ. ത്രിപുര (39.2%), തമിഴ്നാട് (38.7%), മേഘാലയ (28.5%), ബിഹാർ (25.5%), ഒഡീഷ (22.9%) എന്നിവയാണ് തൊട്ടുപിന്നിൽ. ജമ്മു കശ്മീരിലാണ് ഏറ്റവും കുറവ് (0.3%).

2025–26ൽ ഭക്ഷ്യസബ്‌സിഡിക്കായി കേന്ദ്രം നീക്കിവെച്ചത് 2.28 ലക്ഷം കോടി രൂപയാണ്. അനർഹരെ ഒഴിവാക്കാൻ ഗുണഭോക്തൃ പട്ടിക പുതുക്കണമെന്നും ആധാർ അധിഷ്ഠിത പരിശോധന കർശനമാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4