breaking news New

ഒരു മിനിറ്റില്‍ ഒന്നര ലക്ഷത്തിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ശേഷിയുള്ള റെയില്‍വേയുടെ പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരും

നിലവില്‍ ഒരു മിനിറ്റില്‍ 32,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്യാന്‍ കഴിയുക. കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പരിഷ്‌കാരങ്ങളുടെ പുരോഗതി അവലോകനം ചെയ്തു.

ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്ന സംവിധാനത്തിലും മാറ്റം വരുത്തും. എട്ട് മണിക്കൂര്‍ മുമ്പേ ചാര്‍ട്ട് തയാറാക്കാനാണ് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മുമ്പ് പുറപ്പെടുന്ന ട്രെയിനുകളുടെ ചാര്‍ട്ടുകള്‍ തലേദിവസം രാത്രി ഒന്‍പത് മണിയോടെ പ്രസിദ്ധീകരിക്കാനാണ് ശ്രമം. ഘട്ടംഘട്ടമായി ഇത് നടപ്പാക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5