breaking news New

ഉത്തർപ്രദേശിലെ കാൺപൂരിൽ ഗംഗാനദിക്കരയിലെ പാടത്തേക്ക് ഇരട്ട എഞ്ചിൻ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റും കോ-പൈലറ്റും കൊല്ലപ്പെട്ടു !!

നിയന്ത്രണം നഷ്ടപ്പെട്ടതാണ് വിമാനം അപകടത്തിൽപ്പെടാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പ്രാഥമികമായി അറിയിച്ചു.

വിവരം ലഭിച്ചയുടൻ തന്നെ എമർജൻസി റെസ്ക്യൂ ടീമും പ്രാദേശിക അധികൃതരും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനാപകടത്തിൽ പൈലറ്റുമാർ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വിയോഗത്തിൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഈ വലിയ നഷ്ടം സഹിക്കാനുള്ള കരുത്തുണ്ടാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4