കാർഡ്ബോർഡ് പെട്ടികളിൽ സമോസ സൂക്ഷിക്കുക, ദിനപത്രങ്ങളിൽ വടയും മറ്റ് ആഹാരസാധനങ്ങളും പൊതിഞ്ഞു നൽകുക, പ്ലാസ്റ്റിക് പാത്രങ്ങളിൽ ചട്ണി സൂക്ഷിക്കുക തുടങ്ങി കടുത്ത ശുചിത്വമില്ലായ്മയാണ് പലയിടത്തും ഉദ്യോഗസ്ഥർ കണ്ടെത്തിയത്.(Karnataka railway food safety inspection, expired food seized)
സംസ്ഥാനത്തെ 36 റെയിൽവേ സ്റ്റേഷനുകളിലെ 112 ഭക്ഷണശാലകളിലാണ് ഓഗസ്റ്റ് 20 വ്യാഴാഴ്ച പരിശോധന നടന്നത്. ഹാവേരി റെയിൽവേ സ്റ്റേഷനിൽ കാലാവധി കഴിഞ്ഞ തൈരും പാലും വിൽപ്പനയ്ക്കുവെച്ചതായി കണ്ടെത്തി. മൈസൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാക്കുന്നതായും, അഴുകിയ ഉള്ളിയും പച്ചക്കറികളും ഉപയോഗിക്കുന്നതായും വ്യക്തമായി. ജിലേബി, ഖോവ പേഡ എന്നിവയിൽ നിരോധിച്ച നിറങ്ങൾ ചേർത്തതായും കണ്ടെത്തിയിട്ടുണ്ട്.
കെ.ആർ പുരം റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിലും അതീവ അശുചിത്വം കണ്ടെത്തി. അതേസമയം, മംഗളൂരു-കേരള, ഹൂബ്ലി-ബെംഗളൂരു റൂട്ടുകളിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിലെ ഭക്ഷണശാലകളും അടുക്കളയും തികച്ചും ശുചിത്വമുള്ളതാണെന്ന് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി.
ഉഡുപ്പിയിലെ അലേവൂർ, കെംതൂർ, ദുഗ്ഗിൽപാടി ഗ്രാമങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച 10,890 കിലോഗ്രാം ഏത്തപ്പഴം പിടിച്ചെടുത്തു. ഏകദേശം 8.71 ലക്ഷം രൂപ വിലമതിക്കുന്ന ഈ പഴങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് ഗോഡൗണിലേക്ക് മാറ്റി. നിയമലംഘനം നടത്തിയ ഭക്ഷണശാലകൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കർണാടകയിലെ റെയിൽവേ സ്റ്റേഷനുകളിലും, ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി
Advertisement
Advertisement
Advertisement