വിശാഖപട്ടണത്തെ വണ്‍ടൗണ്‍ ഏരിയയിലുള്ള ‘ലിറ്റില്‍ ഗാര്‍ഡന്‍’ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ പ്രണയ് തേജയാണ് മരിച്ചത്. ഹോംവര്‍ക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക വടികൊണ്ട് അടിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടി ക്ലാസ് മുറിയില്‍ വച്ച് അവശനിലയിലാകുകയായിരുന്നു. ഉടന്‍ തന്നെ വിശാഖപട്ടണം കിങ് ജോര്‍ജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.
അധ്യാപിക മര്‍ദിച്ചതിനെത്തുടര്‍ന്ന് ആറ് വയസുകാരന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു !!
Advertisement
Advertisement
Advertisement