breaking news New

വെള്ളമെടുക്കുന്ന ഹാൻഡ് പമ്പല്ല ; വ്യാജമദ്യ വിതരണം ! വീട്ടുമുറ്റത്തെ രഹസ്യസംവിധാനം കണ്ടെത്തി ; 1000 ലിറ്റർ മദ്യം പിടികൂടി !

ലഖ്‌നൗ: വീട്ടുമുറ്റത്തെ ഹാൻഡ് പമ്പിൽനിന്ന് വെള്ളത്തിന് പകരം മദ്യം! ഉത്തർപ്രദേശിലെ ഝാൻസിയിൽ പോലീസും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് സിനിമാക്കഥയെ വെല്ലുന്ന വ്യാജമദ്യ വിൽപനരീതി കണ്ടെത്തിയത്. സംഭവത്തിൽ 30കാരിയായ യുവതിയെ അറസ്റ്റ് ചെയ്തു. വീട്ടുപറമ്പിൽ ഒളിപ്പിച്ചിരുന്ന ആയിരത്തോളം ലിറ്റർ അനധികൃത മദ്യവും പിടിച്ചെടുത്തു.

തേജ്പുർ ഗുരാത്ത് ഗ്രാമത്തിലെ വീട്ടിൽ വ്യാജമദ്യ വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ ശനിയാഴ്ച പോലീസ്-എക്സൈസ് സംഘം സംയുക്തമായി നടത്തിയ റെയ്ഡിലാണ് രഹസ്യസംവിധാനം പുറത്തായത്.

വീട്ടാവശ്യങ്ങൾക്കായി വെള്ളം എടുക്കാനെന്ന വ്യാജേന സ്ഥാപിച്ച ഹാൻഡ് പമ്പായിരുന്നു മദ്യവിൽപനയ്ക്കുള്ള പ്രധാന ഉപകരണം. പമ്പുമായി ബന്ധിപ്പിച്ച് മണ്ണിനടിയിൽ വലിയ ടാങ്ക് നിർമിച്ച് അതിൽ വ്യാജമദ്യം സൂക്ഷിക്കുകയായിരുന്നു. ആവശ്യക്കാർ എത്തുമ്പോൾ ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് പാത്രങ്ങളിൽ മദ്യം നിറച്ചുനൽകുന്നതായിരുന്നു യുവതിയുടെ രീതി.

പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥൻ തന്നെ ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് മദ്യം പാത്രത്തിലേക്ക് നിറയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ എക്സൈസ് നിയമപ്രകാരം കേസെടുത്തതായും യുവതിയെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചും വിൽപനയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4