breaking news New

ഓടുന്ന ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു !!

ചെന്നൈ : ചെന്നൈയിലേക്ക് വരികയായിരുന്ന ട്രെയിനിൽ വെച്ചാണ് സംഭവം . പെട്ടെന്നുണ്ടായ സ്ഫോടനത്തിലും പുകയിലും ട്രെയിൻ ബോഗിക്കുള്ളിൽ യാത്രക്കാർ ഭയന്നോടി.

ചാർജ്ജ് ചെയ്തുകൊണ്ടിരുന്ന സമയത്താണ് പവർ ബാങ്ക് പെട്ടെന്ന് കത്തുകയും പൊട്ടിത്തെറിച്ചതും. തുടർന്ന് ബോഗിക്കുള്ളിൽ വലിയ രീതിയിൽ പുക ഉയർന്നത് യാത്രക്കാർക്കിടയിൽ വൻ പരിഭ്രാന്തി സൃഷ്ടിച്ചു. ഉടൻ തന്നെ സമയം കളയാതെ യാത്രക്കാരും ട്രെയിൻ ജീവനക്കാരും ചേർന്ന് തീയണച്ചതിനാൽ വൻ ദുരന്തവും തീപിടുത്തവും ഒഴിവായി.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ പോലീസ് സ്ഥിരീകരിച്ചു.

ഗുണനിലവാരമില്ലാത്ത പവർ ബാങ്കുകളും ലിഥിയം അയൺ ബാറ്ററികളും ട്രെയിൻ യാത്രയിൽ ശ്രദ്ധിക്കാതെ ഉപയോഗിക്കുന്നതിനെതിരെ റെയിൽവേ പോലീസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4