ബെംഗളൂരു കന്റോൺമെന്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ നിന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമാണ് എക്സ്പ്രസ് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് സർവീസുകളും കോട്ടയം വഴിയാണ് ഓടുക.
1. ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് (06579/06580)
ഓഗസ്റ്റ് 28ന് വൈകിട്ട് 4.40ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 29ന് രാവിലെ 10.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്ന ട്രെയിൻ ഓഗസ്റ്റ് 30ന് പുലർച്ചെ 5.15ന് ബെംഗളൂരു കന്റോൺമെന്റിലെത്തും.
കെ.ആർ. പുരം, ബംഗാരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ട്രെയിനിലേക്കുള്ള റിസർവേഷൻ ഓഗസ്റ്റ് 21ന് രാവിലെ എട്ടിന് ആരംഭിച്ചു.
2. എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06575/06576)
എസ്എംവിടി ബെംഗളൂരുവിൽ നിന്ന് ഓഗസ്റ്റ് 22ന് വൈകിട്ട് 4.40ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 23ന് രാവിലെ 10ന് തിരുവനന്തപുരം നോർത്തിൽ എത്തും. ഓഗസ്റ്റ് 23ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 24ന് പുലർച്ചെ 5.15ന് ബെംഗളൂരു കന്റോൺമെന്റിലെത്തും.
ബെംഗളൂരു കന്റോൺമെന്റ്, കെ.ആർ. പുരം, ബംഗാരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.
ഈ ട്രെയിനിലേക്കുള്ള റിസർവേഷനും ഓഗസ്റ്റ് 21ന് രാവിലെ എട്ടിന് ആരംഭിച്ചു.
ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
Advertisement
Advertisement
Advertisement