breaking news New

ബംഗളൂരുവിൽ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ മുഖ്യ സൂത്രധാരൻ ഉത്തർപ്രദേശിൽ പിടിയിൽ

ഗുരുവായൂർ സ്വദേശി റിയാസ് എന്ന 'കല്ല് റിയാസ്' ആണ് തൃശൂർ സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഉത്തർപ്രദേശിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്.

ബംഗളൂരുവിൽ നിന്ന് കേരളത്തിലെ മയക്കുമരുന്ന് മാഫിയകൾക്ക് വൻതോതിൽ എം.ഡി.എം.എ വിതരണം ചെയ്തിരുന്ന പ്രധാന കണ്ണിയാണ് റിയാസ് എന്ന് പോലീസ് വ്യക്തമാക്കി. തൃശൂരിൽ ആംബുലൻസിൽ കടത്തുകയായിരുന്ന വൻ ലഹരിമരുന്ന് പിടികൂടിയ സംഭവത്തെത്തുടർന്ന് നടത്തിയ അന്വേഷണമാണ് നിർണായകമായ ഈ അറസ്റ്റിലേക്ക് പൊലീസിനെ നയിച്ചത്.

രോഗികളുമായി പോകുന്നതുപോലെ സൈറൺ മുഴക്കി എത്തിയ ആംബുലൻസ് സംശയം തോന്നി പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ നിന്ന് 250 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ഈ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയെന്നറിഞ്ഞതോടെ റിയാസ് കഴിഞ്ഞ രണ്ടുമാസമായി ഒളിവിൽ കഴിയുകയായിരുന്നു.

യു.പിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് തൃശൂരിലെത്തിച്ചു. ഇയാളെ കേന്ദ്രീകരിച്ച് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തുശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4