ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനം ശക്തമായി.
പരിപാടിക്ക് പ്രസ് ക്ലബ് അനുമതി നൽകിയിരുന്നില്ലെന്നും വാടകക്കരാർ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് പരിപാടി ഉടൻ തടഞ്ഞെന്നും അധികൃതർ വ്യക്തമാക്കി. വാർത്താസമ്മേളനത്തിനായി മാത്രമാണ് ഹാൾ നൽകിയിരുന്നതെന്നും പ്രസ് ക്ലബ് അറിയിച്ചു.
ബിഹാർ സ്റ്റേറ്റ് ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡുമായി ബന്ധപ്പെട്ട അംഗങ്ങളാണ് ചടങ്ങ് നടത്തിയതെന്നാണ് റിപ്പോർട്ട്. കൈയിൽ വില്ലേന്തിയ മോദിയുടെ കട്ടൗട്ടിന് മുന്നിൽ നാലഞ്ചുപേർ ആരതി ഉഴിയുകയും ‘ഭഗവാൻ ശ്രീ നരേന്ദ്ര മോദി ചാലിസ’ ആലപിക്കുകയും ചെയ്തു. ‘ജയ് ജയ് മോദി’, ‘ഹർ ഹർ മോദി’ തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർന്നു. ‘ഭഗവാൻ ശ്രീ നരേന്ദ്ര മോദി ചാലിസ’ എന്ന ബാനറും വേദിയിൽ പ്രദർശിപ്പിച്ചു.
മോദിക്കായി ക്ഷേത്രം പണിയാൻ പദ്ധതിയുണ്ടെന്ന് ബിഹാർ സ്റ്റേറ്റ് ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡ് വൈസ് പ്രസിഡന്റ് രാജൻ സിങ് പറഞ്ഞു. ട്രാൻസ്ജെൻഡർ സമൂഹത്തിന് അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കാൻ മോദിസർക്കാർ ചെയ്ത സേവനങ്ങളെ മാനിച്ചാണ് ഈ തീരുമാനം.
അഞ്ചേക്കർ സ്ഥലത്ത് 112 കോടി രൂപ ചെലവിൽ ക്ഷേത്രം നിർമിച്ച്, മോദിയുടെ ഉയരത്തിന് തുല്യമായ സ്വർണപ്രതിമ സ്ഥാപിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് ബിഹാർ സർക്കാർ ഫണ്ട് നൽകുമെന്നും രാജൻ സിങ് അവകാശപ്പെട്ടു.
ഡൽഹി പ്രസ് ക്ലബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീരാമനായി ചിത്രീകരിച്ച് കട്ടൗട്ട് വെച്ച് ആരാധന നടത്തുകയും ‘മോദി ചാലിസ’ ചൊല്ലുകയും ചെയ്ത സംഭവം വിവാദമാകുന്നു !!
Advertisement
Advertisement
Advertisement