breaking news New

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്

ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നവംബര്‍ 6 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30- 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ആന്ധ്രാപ്രദേശിലെ ഓംഗോളിലെ തീരത്ത് കരതൊട്ട് മുരസു ചുഴലിക്കാറ്റ്. പുലര്‍ച്ചെ നാല് മണിയോടെയാണ് ചുഴലിക്കാറ്റിന്റെ മധ്യഭാഗം കരയില്‍ എത്തിയത്. ഓംഗോളിലും പരിസരങ്ങളിലും അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. നെല്ലൂര്‍, കൃഷ്ണ, പ്രകാശം,ബാപട്‌ല പ്രദേശങ്ങളിലുള്ളവരെ നേരത്തെ തന്നെ മാറ്റി പാര്‍പ്പിച്ചിരുന്നു. തമിഴ്‌നാട്ടിലും മഴ മുന്നറിയിപ്പുണ്ട്. ഏഴു ജില്ലകളിലും പുതുച്ചേരിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4