കേരളത്തെയും മലയാളികളെയും അധിക്ഷേപിച്ച് ബിജെപി മുൻ എംപിയും മാധ്യമപ്രവർത്തകനുമായ പ്രതാപ് സിംഹ. മലയാളികൾ കർണാടകയിലെത്തി അവിടുത്തെ സംസ്കാരം നശിപ്പിക്കുകയാണെന്നും കുടകിലും ഗുണ്ടൽപേട്ടിലും മലയാളികളുടെ അതിക്രമം വർധിച്ചെന്നുമാണ് മുൻ എംപിയുടെ വിവാദ പരാമർശം.
ഗുണ്ടൽപേട്ടിന്റെ പകുതിയും മലയാളികൾ കൈയടക്കിയെന്നാണ് പ്രതാപ് സിംഹയുടെ ആരോപണം. കുടകിൽ മലയാളികളുടെ തോന്നിവാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തെ പരിഹസിച്ചും പ്രസംഗത്തിൽ പരാമർശങ്ങളുണ്ടായി. കേരളത്തിൽ തെങ്ങും കായലുമല്ലാതെ മറ്റൊന്നുമില്ലെന്നും മലയാളികൾ ബുദ്ധിയുള്ളവരാണെന്ന് പറയുമെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ എത്തിയാൽ ആ മികവ് കാണാനില്ലെന്നുമായിരുന്നു അധിക്ഷേപം.
കുടകിൽ സംഘടിപ്പിച്ച ഹോക്കി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പ്രതാപ് സിംഹയുടെ വിവാദ പ്രസംഗം. പ്രസംഗത്തിലെ പരാമർശങ്ങൾ കേരളത്തിനെതിരായ അധിക്ഷേപമെന്ന നിലയിൽ ചർച്ചയായിരിക്കുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
“കേരളത്തിൽ തെങ്ങും കായലും അല്ലാതെ മറ്റൊന്നുമില്ല” ; മലയാളികൾക്കെതിരെ അധിക്ഷേപവുമായി ബിജെപി മുൻ എംപി പ്രതാപ് സിംഹ
Advertisement
Advertisement
Advertisement