തൃശൂര്‍ മണ്ണുത്തി മൂടിക്കോട് തെക്കൂട്ട് വീട്ടില്‍ ഹരിദാസിന്റെയും സുഷമയുടെയും മകള്‍ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ സുഹൃത്തും ഒരേ ഫ്‌ലാറ്റ് സമുച്ചയത്തില്‍ താമസക്കാരിയുമായ അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച പ്രാഥമിക വിവരങ്ങള്‍.
കോട്ടയം ചിങ്ങവനം സ്വദേശിനിയെ ഫ്‌ലാറ്റിലെ മുറിക്കുള്ളില്‍ വെച്ച് ആക്രമിച്ച ശേഷം അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
അഞ്ജനയുടെ ഭര്‍ത്താവ് തൃശ്ശൂർ വിലങ്ങന്നൂർ സ്വദേശി വിജീഷ്
ജോലി ആവശ്യത്തിനായി പുറത്തുപോയ സമയത്തായിരുന്നു ദാരുണമായ ഈ സംഭവം.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണവും മറ്റ് സാഹചര്യങ്ങളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യുഎസ് പൊലീസും അന്വേഷണ ഏജന്‍സികളും സംഭവസ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രാദേശിക പൊലീസില്‍ നിന്നും അന്വേഷണ ഏജന്‍സികളില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം വന്നതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.
യുഎസിലെ കലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടലോടെ പ്രവാസി മലയാളി സമൂഹം : കൊല്ലപ്പെട്ടത് തൃശ്ശൂർ , കോട്ടയം സ്വദേശിനികൾ !!
Advertisement
Advertisement
Advertisement