മുംബൈ: പൻവേലിന് സമീപം ഖൊപ്പോളിയിൽ തനിച്ച് താമസിച്ചിരുന്ന മലയാളി വയോധികയെ ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവിൽ മഹേശ്വരി രാമചന്ദ്രൻ (71) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭാൻവജിലെ കാർമൽ സ്കൂളിന് പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബിൽഡിങ്ങിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
കൈകാലുകൾ കെട്ടിയിട്ട നിലയിലും ശരീരത്തിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലുമായിരുന്നു മൃതദേഹം. പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരുടെ ഭാര്യയാണ് മഹേശ്വരി. മക്കളായ സന്ധ്യ, വിനോദ്, മനോജ് എന്നിവർ വിദേശത്തായതിനാൽ വയോധിക ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
വിവരമറിഞ്ഞ് ഖൊപ്പോളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഖാലാപുർ ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം, പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് അധികൃതർ അറിയിച്ചു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
മുംബൈയിൽ മലയാളി വയോധികയെ ഫ്ലാറ്റിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ടു ! മക്കൾ വിദേശത്ത് !
Advertisement
Advertisement
Advertisement