ഒരേ നിലവാരത്തിലുള്ള സ്ഥാപനങ്ങളില്‍ പോലും വിഭവങ്ങള്‍ക്ക് വെവ്വേറെ നിരക്കാണ്. മുമ്പ് 60 രൂപയായിരുന്ന ഊണിന് ഇപ്പോള്‍ പലയിടങ്ങളിലും 80 മുതല്‍ 130 രൂപ വരെയാണ് വില. ബിരിയാണിക്ക് പല നിരക്കാണ്. 10 മുതല്‍ 40 രൂപ വരെയാണ് വര്‍ധന. 10-12 രൂപയായിരുന്ന പൊറോട്ടയ്‌ക്ക് 15 മുതല്‍ 22 രൂപ വരെയും നോണ്‍വെജ് കറികള്‍ക്കും ഫ്രൈകള്‍ക്കും 20 മുതല്‍ 50 രൂപ വരെയും അധികം നല്‍കണം.
നെയ്‌റോസ്റ്റ്, മസാല ദോശ തുടങ്ങിയ വിഭവങ്ങള്‍ക്കും 10 മുതല്‍ 30 രൂപ വരെ വില കൂട്ടിയിട്ടുണ്ട്. ചായയ്‌ക്കും ചെറുകടികള്‍ക്കും നിരക്ക് ഉയര്‍ന്നു. 10-12 രൂപയായിരുന്ന ചായയ്‌ക്ക് ചിലയിടങ്ങളില്‍ 15 മുതല്‍ 20 രൂപ വരെയും കാപ്പിക്ക് 20 മുതല്‍ 25 രൂപ വരെയും ചെറുകടികള്‍ക്ക് മിക്ക സ്ഥലങ്ങളിലും 15 രൂപയുമാണ് ഈടാക്കുന്നത്. പാല്‍, പഞ്ചസാര, ചായപ്പൊടി തുടങ്ങിയ അവശ്യവസ്തുക്കളുടെ വില വര്‍ധനയും നിരക്ക് കൂട്ടുന്നതിനുള്ള കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിലയ്‌ക്ക് ഏകീകൃത മാനദണ്ഡമില്ലാത്തതാണ് ഉപഭോക്താക്കളെ വലയ്‌ക്കുന്നത്.
തോന്നിയപടി നിരക്ക് ഈടാക്കുന്നതിനെതിരെ അധികൃതര്‍ പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്. ഭക്ഷണസാധനങ്ങള്‍ക്ക് യുക്തിസഹമായ വില ഉറപ്പാക്കാന്‍ വില ഏകീകരണ സംവിധാനം വേണമെന്നാണ് ഉയരുന്ന ആവശ്യം.
പാചകവാതക വിതരണം സാധാരണ നിലയിൽ; ഭക്ഷണവില മാത്രം ‘കുറയാതെ’ തുടരുന്നു : ഹോട്ടലുകൾക്കെതിരെ പരാതി
Advertisement
Advertisement
Advertisement