ബംഗളൂരു :
47കാരനായ കാബ് ഡ്രൈവര്‍ ഇന്ദുശേഖര്‍ ആണ് ക്രൂര കൊലപാതക പരമ്പര നടത്തിയത്. ഏഴു വയസ്സുകാരനായ പുനീത്തിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു, എന്നാല്‍ മറ്റു മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഇന്ദുശേഖറിന്റെ ഭാര്യ സുനിത, മാതാവ് രൂപവതി, സഹോദരങ്ങളായ ശിവകുമാര്‍, ശങ്കര്‍, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശങ്കറിന്റെ ഏഴു വയസ്സുള്ള മകന് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ദുശേഖര്‍ ആദ്യം തന്റെ ഭാര്യയെയാണ് കൊലപ്പെടുത്തിയത്. പിന്നീട് വിരുന്ന് സല്‍ക്കാരത്തിന്റെ പേരില്‍ ഭാര്യയുടെ രണ്ട് സഹോദരങ്ങളേയും വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തി. തുടര്‍ന്ന് അവരുടെ ഭാര്യമാരെയും മാതാവിനെയും ശങ്കറിന്റെ ചെറിയ മകനെയും കൊലപ്പെടുത്തുകയായിരുന്നു.
അരകല്ല് ഉപയോഗിച്ചാണ് ഇരകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹങ്ങള്‍ കാറില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു. രക്തക്കറകള്‍ നീക്കംചെയ്യാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതി രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് സംശയം.
തന്റെ ഭാര്യ സ്വന്തം കുടുംബവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നതില്‍ ഇന്ദുശേഖര്‍ അസംതൃപ്തനായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് സംശയിക്കുന്നു.
ഏഴ് പേരെ കാണാതായെന്ന് ശ്രീരാംപുര പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. ചോദ്യം ചെയ്യലിനിടെ പ്രതി പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതോടെ, പോലീസ് കൂടുതല്‍ അന്വേഷണം നടത്തി ഈ കൊടുംപാതകം പുറത്തുകൊണ്ടുവരികയായിരുന്നു.
നന്ദി ഹില്‍സിന്റെ അടിവാരത്ത് നാല് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ശങ്കറിന്റെ ഏഴു വയസ്സുള്ള മകന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. എല്ലാ കുടുംബാംഗങ്ങളെയും താനാണ് കൊലപ്പെടുത്തിയതെന്ന് ഇന്ദുശേഖര്‍ സമ്മതിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേ സമയം ബാക്കി മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
കുടുംബബന്ധം പോലും സഹിക്കാനായില്ല ; ബെംഗളൂരുവിൽ ഭാര്യയെയും ഭാര്യയുടെ കുടുംബത്തിലെ ആറുപേരെയും കൊലപ്പെടുത്തി കാബ് ഡ്രൈവർ ; കൂട്ടക്കൊലയ്ക്ക് പിന്നിൽ കുടുംബത്തോടുള്ള ഭാര്യയുടെ അമിത അടുപ്പത്തിലുള്ള വിരോധമെന്ന് പ്രാഥമിക വിവരം
Advertisement
Advertisement
Advertisement