breaking news New

ബസിൽ കയറുന്നതിനിടെ കാലിടറി പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ !! ഒഴിവായത് വലിയൊരു അപകടം !!

കണ്ണൂരിൽ നിന്ന് കുറ്റ്യാട്ടൂരിലേക്ക് പോയ പാർവതി എന്ന ബസിലായിരുന്നു സംഭവം. ജീവനക്കാരനും കൊളച്ചേരി സ്വദേശിയുമായ അതുൽ ആണ് വയോധികനായ യാത്രക്കാരൻ്റെ ജീവൻ രക്ഷിച്ചത്.

ഇന്നലെ രാവിലെ 8.45ഓടെ പത്താംമൈൽ എന്ന സ്ഥലത്തായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബസിൽ നിന്ന് പുറത്തേക്ക് വീഴാൻ പോകുന്ന യാത്രക്കാരനെ അതുൽ പിടിക്കുന്നതും മറ്റൊരു യാത്രക്കാരൻ സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സോഷ്യൽ മീഡിയയിലുൾപ്പെടെ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതുലിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്.

വീഡിയോ ലിങ്ക്: youtu.be/LSEQVjtcYdY?si=-VS6n5pH9d9Z8BID


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4