breaking news New

കർണാടകയിലെ ചിത്രദുർഗയിൽ വച്ച് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു

26 പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ ഗുരുപ്രസാദ്, ക്ലീനർ ശങ്കർ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. പരിക്കേറ്റവരിൽ 19 പേർ മലയാളി വിദ്യാർത്ഥിനികളാണ്.

ബെംഗളൂരു ബന്നാർഘട്ട റോഡിലെ ‘യൂണിവേഴ്‌സൽ നഴ്‌സിംഗ് കോളേജിൽ’ പഠിക്കുന്ന 53 വിദ്യാർത്ഥികൾ അടങ്ങിയ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് തിരികെ വരികയായിരുന്ന ബസ് ദേശീയപാത 48-ൽ അയ്മംഗല പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.

അപകടവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവം പോലീസ് അന്വേഷിച്ചുവരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4