breaking news New

സംസ്ഥാനത്തിനോ രാജ്യത്തിനോ ആവശ്യമെങ്കിൽ സ്വന്തം വിമാനവും ഹെലികോപ്ടറും വിട്ടുനൽകും : എം.എ. യൂസുഫലി

കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദം സംബന്ധിച്ച ചോദ്യത്തിനോടുള്ള പ്രതികരണമായിട്ടാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

എനിക്ക് ഹെലികോപ്ടറുണ്ട്, വിമാനവുമുണ്ട്, അത് എല്ലാവർക്കും അറിയാം. ഈ സാഹചര്യത്തിൽ സർക്കാറിനോ ഭരണാധികാരികൾക്കോ ഏത് സമയത്ത് ആവശ്യം വന്നാലും നൽകുമെന്ന് ആണ് യൂസുഫലി വ്യക്തമാക്കിയത്.

സർക്കാറിനോ ഭരിക്കുന്നവർക്കോ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ കൊടുക്കും. അതിന്​ ​പ്രത്യുപകാരം ആവശ്യമില്ല. ഒന്നും പിടിച്ചുവാങ്ങാനും പോകില്ല. അങ്ങനെയൊരാളല്ല താൻ. അതിന്​ വേണ്ടി പോകുകയല്ലെന്നും എംഎ യൂസുഫലി പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4