മേഡിസൺവില്ലിൽ ഓഗസ്റ്റ് 13-നാണ് ദാരുണമായ സംഭവം നടന്നത്. സ്കോട്ടി ഗ്വിൻ ക്രോവൽ എന്ന കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിന്റെ മുത്തശ്ശിയും ഡോക്ടറുമായ സ്റ്റേസി ഫേസൻബേക്കർ (61) ജോലി ചെയ്യുന്ന മെഡിക്കൽ ക്ലിനിക്കിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് കുഞ്ഞ് മണിക്കൂറുകളോളം കിടന്നത്. രാവിലെ കുഞ്ഞിനെ ഡേ കെയറിലാക്കാമെന്ന് ഏറ്റ സ്റ്റേസി, കുഞ്ഞിനെയും കൊണ്ട് നേരെ ഓഫീസിലേക്ക് പോവുകയായിരുന്നു. വൈകുന്നേരം 4 മണിക്ക് കുഞ്ഞിന്റെ പിതാവ് ഡേ കെയറിലെത്തിയപ്പോഴാണ് കുഞ്ഞിനെ രാവിലെ അവിടെ എത്തിച്ചിരുന്നില്ലെന്ന വിവരം അറിയുന്നത്.
വിവരമറിഞ്ഞ് ഓടിയെത്തിയ ബന്ധുക്കളും ഡോക്ടറും കാറിൽ നിന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ന് മേഖലയിൽ 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അടച്ചിട്ട കാറിനുള്ളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തിൽ ഡോക്ടറായ മുത്തശ്ശിയുടെ കാറിനുള്ളിൽ എട്ടു മണിക്കൂറോളം കുടുങ്ങിക്കിടന്ന പത്തു മാസം പ്രായമുള്ള പെൺകുഞ്ഞ് ചൂടേറ്റ് മരിച്ചു !!
Advertisement
Advertisement
Advertisement