യു.എ.ഇ യിൽ അതി ശൈത്യത്തിന് നേരത്തെ തന്നെ അവസാനമായിരുന്നു.
നിലവിൽ പുലർച്ചെയും രാത്രിയിലും മാത്രമാണ് നേരിയ തണുപ്പ് അനുഭവപ്പെടുന്നത്, എന്നാൽ പകൽ സമയങ്ങളിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അന്തരീക്ഷം പൊതുവെ തെളിഞ്ഞതായിരിക്കുമെങ്കിലും രാത്രികാലങ്ങളിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് പലയിടങ്ങളിലും 90 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ശക്തമായ മൂടൽമഞ്ഞോ മഞ്ഞുപുകയോ രൂപപ്പെടാൻ സാധ്യതയുണ്ട്.
പുലർച്ചെ സമയങ്ങളിൽ ദൂരക്കാഴ്ച ഗണ്യമായി കുറയാൻ ഇത് കാരണമാകും. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടലിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ടെങ്കിലും പൊതുവെ കടൽ ശാന്തമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
യു.എ.ഇയിൽ ശൈത്യകാലം അവസാനഘട്ടത്തിലേക്ക് കടക്കുന്നതായും വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പ് കുറഞ്ഞ് ചൂട് വർധിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
Advertisement
Advertisement
Advertisement