വാഷിംഗ്ടൺ :
മരണാനന്തര കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള സൈനിക പുരോഹിതന്മാര്‍ക്കും ആത്മീയ മേഖലയിലുള്ള ജീവനക്കാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. തുടക്കത്തില്‍ മൂന്നു മണിക്കൂറില്‍ 10 മൃതദേഹങ്ങള്‍ മറവുചെയ്യാനുള്ള കുഴികളാണ് നിര്‍മ്മിച്ചത്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഒരു മണിക്കൂറും 15 മിനിറ്റും കൊണ്ട് 20 മൃതദേഹങ്ങള്‍ വരെ മറവുചെയ്യാനുള്ള സൗകര്യം ഒരുക്കാനും ദിനംപ്രതി 2,400 മൃതദേഹങ്ങള്‍ വരെ മറവുചെയ്യാനും കഴിയും വിധമാണ് പരിശീലനം നടത്തിയത്.
നോര്‍ത്ത് കരോളിനയില്‍ നടന്ന പരിശീലനത്തില്‍ ആയുധങ്ങളും ബുള്‍ഡോസറുകളും ഉപയോഗിച്ച് യുദ്ധക്കളത്തില്‍ അതിവേഗം കുഴികള്‍ നിര്‍മ്മിക്കുന്നത് എങ്ങനെയാണെന്ന് സൈനികര്‍ പരിശീലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 1950-53 കാലത്ത് കൊറിയന്‍ യുദ്ധത്തില്‍ യു എസ് സൈന്യം സമാനമായ രീതിയില്‍ താത്കാലിക കൂട്ടക്കുഴിമാടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനം നേടിയിരുന്നു.
നവംബര്‍ മൂന്നിന്റെ അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം ഇറാനെതിരേ പുതിയ സൈനികനടപടിക്കിറങ്ങുമെന്ന് സൂചിപ്പിച്ച സാഹചര്യത്തിലാണ് സൈന്യത്തിന്റെ നീക്കം. ഇറാന്‍ മണ്ണില്‍ വലിയതോതില്‍ യു എസ് സൈനികര്‍ കൊല്ലപ്പെടാനിടയുള്ള യുദ്ധസാഹചര്യം അമേരിക്ക മുന്നില്‍കാണുന്നു എന്നാണ് ഇതില്‍ നിന്നു വ്യക്തമാവുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ മൃതദേഹങ്ങള്‍ ഉടന്‍ തന്നെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന രീതിയായിരുന്നു യു എസ് ആര്‍മി സ്വീകരിച്ചിരുന്നത്. എന്നാല്‍ യുദ്ധം രൂക്ഷമായാല്‍ ഏറ്റുമുട്ടലുകളില്‍ വലിയ അളവില്‍ ജീവനപായം സംഭവിച്ചാല്‍ ഇത് പ്രായോഗികമല്ലെന്ന് കണ്ടാണ് താത്കാലിക കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ഏകദേശം തീരുമാനമായി !! യുദ്ധസാഹചര്യം മുന്നിൽക്കണ്ട് അമേരിക്കയുടെ ഒരുക്കം ! കൊല്ലപ്പെടുന്ന സൈനികരെ കൂട്ടത്തോടെ സംസ്‌കരിക്കാൻ പ്രത്യേക പരിശീലനം ; ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ സൈനിക പരിശീലനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് !!
Advertisement
Advertisement
Advertisement