breaking news New

ഡിജിറ്റൽ ലോകത്തെ ഞെട്ടിക്കുന്ന കണക്ക് ; പ്രതിവർഷം 2 കോടി കുട്ടികൾ ഓൺലൈൻ ലൈംഗിക ചൂഷണത്തിനിരയാകുന്നു : മുന്നറിയിപ്പുമായി യുനിസെഫ് !!

ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍, കിഴക്കന്‍ യൂറോപ്പ് എന്നീ മേഖലകളിലെ 12 നും 17 നും ഇടയില്‍ പ്രായമുള്ള അഞ്ചില്‍ ഒരാളിലധികം കുട്ടികള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. 2020-2021 കാലയളവിലും പിന്നീട് 2024-2025 കാലയളവിലുമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 21,000 കുട്ടികളില്‍ നടത്തിയ സര്‍വേയുടെയും ലൈംഗികാതിക്രമങ്ങള്‍ നേരിട്ട 100 പേരുമായി നടത്തിയ ആഴത്തിലുള്ള അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇത്തരം അതിക്രമങ്ങളില്‍ പകുതിയിലധികവും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് നടന്നതെന്ന് യുനിസെഫ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പുറത്തുവന്ന കണക്കുകളേക്കാള്‍ ഭയാനകമായിരിക്കാം യഥാര്‍ത്ഥ സാഹചര്യമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. നേരിട്ട അതിക്രമങ്ങള്‍ കുട്ടികള്‍ പുറത്തുപറയാന്‍ മടിക്കുന്നതാണ് ഇതിന് കാരണം. നടന്ന അതിക്രമങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് പൊലീസിലോ അധികാരികളുടെ മുന്നിലോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കേസില്‍ അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഭീമനായ 'മെറ്റ' കഴിഞ്ഞ ആഴ്ച 18 ബില്യണ്‍ ഡോളറിന്റെ ചരിത്രപരമായ നഷ്ടപരിഹാര കരാറിന് സമ്മതിച്ചിരുന്നു. പ്ലാറ്റ്ഫോമുകള്‍ കുട്ടികളില്‍ അഡിക്ഷന്‍ ഉണ്ടാക്കുന്ന രീതിയില്‍ മനപൂര്‍വ്വം രൂപകല്‍പ്പന ചെയ്തതാണെന്നും ഇത് കുട്ടികളെ അപകടത്തിലേക്ക് തള്ളിയിട്ടെന്നും ആരോപിച്ചുള്ള കേസിലാണ് നടപടി. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഫീച്ചറുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ മെറ്റ തയ്യാറായിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4