breaking news New

രണ്ടുദിവസം തിരച്ചിൽ ; വീട്ടമ്മയ്ക്ക് ‘വജ്രഭാഗ്യം’! പന്നയിൽ നിന്ന് 5 കാരറ്റോളം തൂക്കമുള്ള നാല് വജ്രങ്ങൾ കണ്ടെത്തി !!

ഭോപ്പാൽ :
മേഖലയിലെ പരമ്പരാഗത വജ്ര ഖനന സ്ഥലത്ത് വച്ചാണ് വീട്ടമ്മയ്ക്ക് ഈ വിലയേറിയ രത്നങ്ങൾ ലഭിച്ചത്. ഇവ ഖനി വകുപ്പിന്റെ പന്ന ഓഫീസിൽ ഔദ്യോഗികമായി ഹാജരാക്കി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ നടക്കുന്ന ലേലത്തിൽ ഈ വജ്രങ്ങൾ വിൽപ്പനയ്ക്ക് വെയ്ക്കും.

ലേലത്തിൽ ലഭിക്കുന്ന തുകയിൽ നിന്ന് സർക്കാരിലേക്കുള്ള നികുതിയും റോയൽറ്റിയും ഈടാക്കിയ ശേഷം ബാക്കി തുക വീട്ടമ്മയ്ക്ക് കൈമാറും. ലേലത്തിൽ ലക്ഷക്കണക്കിന് രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു മുൻപും പന്നയിൽ നിന്ന് സാധാരണക്കാരായ തൊഴിലാളികൾക്കും കർഷകർക്കും വിലപിടിപ്പുള്ള വജ്രങ്ങൾ ലഭിച്ച് പെട്ടെന്ന് ലക്ഷപ്രഭുക്കളായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4