തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ സമതർമ്മപുരത്താണ് സംഭവം. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി മദ്യലഹരിയിലായിരുന്ന യുവാക്കൾ പൊതുറോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പടക്കം പൊട്ടിക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു.
ഇത് ചോദ്യം ചെയ്യാനെത്തിയ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സെന്തിൽ കുമാറുമായി യുവാക്കൾ തർക്കത്തിലേർപ്പെട്ടു. തുടർന്ന് സംഘം ചേർന്ന് ഉദ്യോഗസ്ഥനെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സെന്തിൽ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
CENTRAL MEDIA NEWS DESK | www.cmediaonline.in
ദീപാവലി ആഘോഷത്തിനിടെ തമിഴ്‌നാട്ടിൽ ക്രൂരസംഭവം ; യുവാക്കളുടെ കൂട്ടമർദനത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം !!
Advertisement
Advertisement
Advertisement