ഡൽഹിയിൽ തുണിക്കടയിലെ ട്രയൽ റൂമിനുള്ളിൽ ജീവനക്കാരിയായ 18കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മോത്തി നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള തുണിക്കടയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഷബ്നം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയോടെയാണ് കടയിലെ ട്രയൽ റൂമിൽ ഷബ്നത്തിന്റെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ സുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ജോലി സമയം അവസാനിക്കാറായിരുന്ന ശനിയാഴ്ച വൈകുന്നേരം കടയിലെത്തിയ പ്രതി ഷബ്നത്തെ ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ പ്രതി കടയിൽനിന്ന് ഓടിരക്ഷപ്പെട്ടു. യുവതിയും പ്രതിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ബന്ധത്തിലുണ്ടായ തകർച്ചയെ തുടർന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ കേസെടുത്ത പൊലീസ് ഒളിവിൽ കഴിയുന്ന പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും മറ്റ് വിശദാംശങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഡൽഹിയിൽ തുണിക്കടയിലെ ട്രയൽ റൂമിൽ 18കാരിക്ക് ദാരുണാന്ത്യം ; കഴുത്തറുത്ത് കൊലപ്പെടുത്തി ! സുഹൃത്ത് ഒളിവിൽ
Advertisement
Advertisement
Advertisement