breaking news New

പൂർണമായും എഥനോളിൽ ഓടുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് ഒക്ടോബറിൽ ഇന്ത്യയിൽ പുറത്തിറങ്ങും ; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

പെട്രോൾ ആവശ്യമില്ലാതെ ഫ്ലെക്സ്-ഫ്യുവൽ എംപിവി പൂർണ്ണമായും എത്തനോൾ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക എന്നും പ്രവർത്തനത്തിലിരിക്കുമ്പോൾ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നും ഗഡ്കരി പറഞ്ഞു.

‘ഇതിനകം 19 രാജ്യങ്ങളിൽ എത്തനോൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ വാഹന ഉപയോക്താക്കളിൽ നിന്ന് ഞങ്ങൾക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ല. ഒക്ടോബറിൽ ടൊയോട്ടയുടെ ഇന്നോവ ഫ്ലെക്സ്-ഫ്യുവൽ കാറിന്റെ ലോഞ്ചിലേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട്, ഇത് പൂർണ്ണമായും 100 ശതമാനം എത്തനോൾ ഉപയോഗിച്ച് പ്രവർത്തിക്കും’ ബിസിനസ് ടുഡേയുടെ ഒരു പരിപാടിയിൽ ഗഡ്കരി പറഞ്ഞു.
ഇ100 എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ടൊയോട്ടയുടെ ഇലക്ട്രിഫൈഡ് ഫ്‌ളെക്‌സ് ഫ്യുവല്‍ ഹൈക്രോസ് ആദ്യമായി 2023ലാണ് പ്രദര്‍ശിപ്പിച്ചത്.

അതേസമയം,
അടുത്തിടെ മാരുതി സുസുക്കി ഇ20 മുതൽ ഇ85 വരെയുള്ള എഥനോൾ–പെട്രോൾ മിശ്രിതങ്ങളിൽ ഓടിക്കാൻ കഴിയുന്ന വാഗൺആർ ബയോഫ്ലെക്സ് അവതരിപ്പിച്ചു. 7.24 ലക്ഷം രൂപയാണ് മോഡലിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ZXi+ 1.2 ലിറ്റർ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ബയോഫ്ലെക്സ് പതിപ്പിന് സാധാരണ വാഗൺആറിനേക്കാൾ 86,000 രൂപ അധികം നൽകണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4