breaking news New

ആയുർദൈർഘ്യവുമായി ബന്ധപ്പെടുത്തുന്ന ജീവിതശൈലീ ഘടകങ്ങളെ വിലയിരുത്തിയപ്പോൾ ഉറക്കത്തിന് പ്രഥമസ്ഥാനം !! നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും എന്ന് പുതിയ പഠനങ്ങൾ ...

ജീവിതശൈലീ ഘടകങ്ങളെ വിലയിരുത്തിയപ്പോൾ ഉറക്കത്തിനാണ് പ്രഥമസ്ഥാനം. ഭക്ഷണരീതി, വ്യായാമം, സാമൂഹിക സമ്പർക്കം എന്നിവ അതിന് ശേഷമാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല, നിരവധി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ഉണ്ട്.

ഈ രോഗങ്ങൾ അലട്ടുന്ന ഒരുപാട് പേരുണ്ട്. കിടന്നാലും പെട്ടന്ന് ഉറങ്ങാന്‍ സാധിക്കാതെ വരുന്നതും മിക്കവരുടെയും പ്രശ്‌നമാണ്. പുതിയ പഠനം പറയുന്നത് ഉറക്കം കുറയുന്നത് ​ആയുർദൈർഘ്യം ചുരുക്കുമെന്നാണ്.അമേരിക്കയിലെ ഒറിഗോൺ ഹെൽത്ത് ആന്റ് സയൻസ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ആയുർദൈർഘ്യവുമായി ബന്ധപ്പെട്ട് നടത്തിയ സർവേകളാണ് പഠനവിധേയമാക്കിയത്. 2019 മുതൽ 2025 വരെയുള്ള കാലങ്ങളിൽ സിഡിസി (Centers for Disease Control and Prevention) നടത്തിയ സർവേകളുമായി താരതമ്യം നടത്തുകയും ചെയ്തു.

ആരോ​ഗ്യത്തിന് ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പഠനങ്ങൾ വന്നിട്ടുണ്ടെങ്കിലും ആയുസ്സുമായുള്ള ഉറക്കത്തിന്റെ ആഴത്തിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ആദ്യ പഠനമാണിതെന്നും ​ഗവേഷകർ പറയുന്നു. രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങാൻ ശ്രമിക്കണമെന്നും ​ഗവേഷകർ പറയുന്നു.

ഹൃദയാരോഗ്യം കാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുമൊക്കെ ഉറക്കം കൂടിയേ തീരൂ എന്നും ഇതുവഴി ആയുസ്സ് കൂട്ടാമെന്നും ഗവേഷകർ പറയുന്നു.

ഭക്ഷണം, വ്യായാമം എന്നിവയ്‌ക്ക് നൽകുന്ന പ്രാധാന്യത്തോടെ ഉറക്കത്തേയും സമീപിക്കണം. നല്ല ഉറക്കം ലഭിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, നിങ്ങൾ എത്രകാലം ജീവിക്കും എന്നതിനേക്കൂടി നിശ്ചയിക്കുമെന്ന് ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്.
ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.

ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും സ്ക്രീൻ ഉപയോഗം അവസാനിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന കാര്യങ്ങൾ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4