breaking news New

മഹാരാഷ്‌ട്രയില്‍ ‘ഓള്‍ഡ് മങ്ക്’ റം വില്‍പ്പന നിരോധിച്ച ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവിന് ഇടക്കാല സ്റ്റേ ഇല്ല !!

സെപ്തംബര്‍ 3 ന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ പരിഷ്‌കരിച്ച ലേബലിന്‌റെ ഡ്രാഫ്റ്റ് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍മ്മാതാക്കളോട് നിര്‍ദ്ദേശിച്ചു.

ലേബലിംഗ് നിയമം പാലിക്കാത്തതിന്റെ പേരിലും പഴക്കം സംബന്ധിച്ച തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങളുടെ പേരിലുമാണ് വില്‍പ്പന നിരോധിച്ചത്. ന്യൂട്രല്‍ സ്പിരിറ്റുകളില്‍ കൃത്രിമ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ക്കുന്നത് റമ്മിന്റെ സ്വാഭാവിക സ്വഭാവസവിശേഷതകളില്‍ മാറ്റം വരുത്തുമെന്ന് അതോറിറ്റിയുടെ വാദം കോടതി അംഗീകരിച്ചു.

ലേബലിലെ ‘7 ഇയേഴ്‌സ് ഓള്‍ഡ് ബ്ലെന്‍ഡഡ്’, ‘ വെരി ഓള്‍ഡ് വാറ്റഡ്’ എന്നീ വിവരണങ്ങളാണ് മുഖ്യമായും വില്‍പ്പന നിരോധനത്തിന് ഇടയാക്കിയത്.

മുഴുവന്‍ മദ്യത്തിനും ഏഴ് വര്‍ഷം പഴക്കമുണ്ടെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഇത്തരം അവകാശവാദങ്ങളെന്ന് കോടതി ചൂണ്ടിക്കാട്ടി.

മദ്യത്തില്‍ ചേര്‍ത്തിട്ടുള്ള സുഗന്ധദ്രവ്യങ്ങള്‍ സംബന്ധിച്ച് ലേബലിലുള്ള പരാമര്‍ശങ്ങള്‍ ഭൂതക്കണ്ണാടി കൊണ്ടുപോലും വായിച്ചെടുക്കാന്‍ കഴിയാത്ത വിധം ചെറുതാണെന്നും കോടതി പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കുന്നതിനും വില്‍പ്പന പുനരാരംഭിക്കുന്നതിനുമായി, പാക്കേജിംഗ് പരിഷ്‌കരിക്കാമെന്ന് നിര്‍മ്മാതാക്കള്‍ സമ്മതിക്കുകയായിരുന്നു.

ഇതിന്‌റെ ഭാഗമായി ‘7 ഇയേഴ്‌സ് ഓള്‍ഡ് ബ്ലെന്‍ഡഡ്’ എന്ന വാചകം നീക്കം ചെയ്യും. ലേബലില്‍ പറയുന്ന ‘അധിക സുഗന്ധദ്രവ്യങ്ങളുടെ’ പേരുകള്‍ വലുതായി അച്ചടിക്കുകയും ചെയ്യും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4